December 10, 2018

ഡിസംബർ 1ന് എയ്ഡ്സ് വിരുദ്ധ പ്രചരണവുമായി ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യ

ചെങ്ങന്നൂർ: ലോക എയ്ഡ്സ് ദിനം പ്രമാണിച്ച് സാമൂഹ്യ സേവന – ജീവകാരുണ്യ പ്രവർത്തന – സുവിശേഷീകരണ രംഗത്ത് 30 വർഷം പൂർത്തീകരിച്ച  ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം  എയ്ഡ്സ് / എച്ച്ഐവി  വിരുദ്ധ സന്ദേശമുൾക്കൊള്ളിച്ച ലഘുലേഖ ഡിസംബർ 1ന് വിതരണം ചെയ്യും.

aids-ribbonസെക്കന്ദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒ.എം.ബുക്സ് ആണ്  ഡിസംബർ 1 ലെ  ലഘുലേഖ വിതരണത്തിനാവശ്യമായ ട്രാക്ടുകൾ എത്തിക്കുന്നത്.  കേരളത്തിലെ 14 ജില്ലകളിലെ 500 ലേറെ കേന്ദ്രങ്ങളിലായി പ്രവർത്തനം  നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

മൂവായിരത്തോളം സ്വമേധയാ പ്രവർത്തകർ ഈ  ഉദ്യമത്തിൽ മുന്നിട്ടിറങ്ങും. സഭാ വിഭാഗ വ്യത്യാസമില്ലാതെ കേരളത്തിലെ വിശ്വാസികൾ ഒരുമിച്ചു പ്രവർത്തിക്കുന്ന ഒരു വലിയ സുവിശേഷ പ്രവർത്തനമാണ്   വേൾഡ് എയ്ഡ്സ് ഡേയിൽ നടക്കുക.

എച്ച് എം ഐ യുടെ പുത്രികാ  സംഘടനകളായ  കംഫെർട്ടിങ് ക്രിസ്ത്യൻ യൂത്ത്  മൂവ്മെൻറും ( സി സി  വൈ എം), സിസ്റ്റേഴ്സ്  വിങ്ങും പ്രവർത്തനത്തിൽ പങ്കാളികളാകും.

കഴിഞ്ഞ ചിലവർഷങ്ങളായി ഡിസംബർ 1 (വേൾഡ് എയ്ഡ്സ്സ് ഡേ ),  ക്രിസ്മസ് – ന്യൂഇയർ സീസൺ, സ്വാതന്ത്ര്യ ദിനം എന്നീ സമയങ്ങളിൽ എച്ച് എം ഐ  ഇതു പോലെ വ്യാപക  സുവിശേഷീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്.  ഈ വർഷവും ഡിസംബർ – ജനുവരിയിൽ സമാനമായ പ്രവർത്തനങ്ങൾക്ക് ക്രമീകരണം ചെയ്യുന്നുണ്ടെന്ന്  ഡയറക്ടർ പാസ്റ്റർ എം.പി.ജോർജുകുട്ടി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 9447293731,  email: hmikallissery@yahoo.com