December 10, 2018

ഐപിസി പുന്നവേലി സെൻറർ കൺവൻഷൻ നാളെ (നവംബർ 24) മുതൽ

തിരുവല്ല:  ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ പുന്നവേലി സെൻറർ കൺവൻഷൻ നവംബർ 24 ന് ആരംഭിക്കും. നൂറോമ്മാവ് ഐപിസി ശാലേം സഭാ ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷൻ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എം പി ജോർജുകുട്ടി ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ സണ്ണി കുര്യൻ (വാളകം),  പാസ്റ്റർ കെ.കെ.ചെറിയാൻ (റാന്നി), പാസ്റ്റർ ബാബു ചെറിയാൻ (പിറവം), പാസ്റ്റർ ജോർജ് തോമസ്  (കണ്ണംപ്ലാക്കൽ), പാസ്റ്റർ സാം വർഗീസ് (സണ്ടേസ്കൂൾ അസോസിയേഷൻ ഡപ്യൂട്ടി ഡയറക്ടർ) എന്നിവർ വിവിധ സെഷനുകളിൽ മുഖ്യ സന്ദേശം നൽകും.

24 വ്യാഴം മുതൽ 26 ശനിവരെ വൈകുന്നേരം 6 മുതൽ 9 വരെയാണ്  പൊതുയോഗങ്ങൾ നടക്കുകയെന്ന് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ പി.എം.മാത്യു അറിയിച്ചു. തിരുവല്ല ഹാർവെസ്റ്റ് വർഷിപ്പേഴ്സ് സംഗീതാരാധനയ്ക്കു നേതൃത്വം നൽകും.