തിരുവല്ല: ഐ.പി.സി സണ്‍ഡേസ്കൂള്‍സ് അസോസിയേഷന് സണ്ഡേസ്കൂള് ഫെസ്റ്റ് 2016 ഡിസംബര്‍ 29 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ മഞ്ഞാടി ഐ.പി.സി പ്രെയര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടക്കും.
ഐ.പി.സി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഡോ.കെ.സി.ജോണ്‍ ഉദ്ഘാടനം ചെയ്യും. സൂപ്രണ്ട് പാസ്റ്റര്‍ എം. മാത്യു അദ്ധ്യക്ഷത വഹിക്കും. കുട്ടികള്‍ക്കും ടീന്‍സിനും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ സെക്ഷനുകള്‍ ഉണ്ടാകും.
ടീച്ചേഴ്സ് ട്രെയിനിംഗ്, പപ്പറ്റ് ഷോ, ഗെയിമുകള്‍, മാജിക്, കൗണ്‍സിലിംഗ് തുടങ്ങിയവ ഉണ്ടാകും. രജിസ്ട്രേഷന് 20 രൂപ മാത്രമാണ്. വിവരങ്ങള്‍ക്ക് ഫോണ്‍:9446392303, 8606200759.
ജോജി ഐപ്പ് മാത്യൂസ്