February 17, 2019

കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 15 ന് തുടങ്ങും

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 93മത്‌ അന്തര്‍ദേശീയ കണ്‍വന്‍ഷനായ കുമ്പനാട് കണ്‍വന്‍ഷന്‍ 2017 ജനുവരി 15 മുതല്‍ 22 വരെ സഭാ ആസ്ഥാനമായ ഹെബ്രോന്‍ പുരത്ത് നടക്കും. ജനപങ്കാളിത്തം കൊണ്ടും പഴക്കം കൊണ്ടും കേരളത്തിലെ രണ്ടാമത്തെ വലിയ ക്രൈസ്തവ കണ്‍വന്‍ഷനാണിത്. ‘തിരുവെഴുത്തുകളുടെ ശക്തി’”എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.

ജനുവരി 15-ന് വൈകിട്ട് 5.30 ന് സഭാ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍.ഡോ.കെ.സി.ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. ലോകമെങ്ങുമായി വ്യാപിച്ചു കിടക്കുന്ന ഐ.പി.സി.പ്രസ്ഥാനത്തിലെ നൂറുകണക്കിന് പ്രഗത്ഭ പ്രസംകരും ശുശ്രൂഷകരും ഈ ദിവസങ്ങളില്‍ ദൈവവചന ശുശ്രൂഷ നിര്‍വ്വഹിക്കും.

കണ്‍വന്‍ഷന് മുന്നോടിയായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി നടന്നു വരുന്നതുപോലെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉപവാസയോഗങ്ങള്‍ ജനുവരി 8 മുതല്‍ 14 വരെ കണ്‍വന്‍ഷന്‍ പന്തലില്‍ നടക്കും. പുതുതായി നിര്‍മ്മിക്കുന്ന വിപുലമായ സ്റ്റേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ഡിസംബര്‍ അവസാനത്തോടെ സ്റ്റേജ് നിര്‍മ്മാണം പൂര്‍ത്തിയാകും. സ്റ്റേജിന് താഴെയായി പ്രാര്‍ത്ഥനാ മുറികളും ക്രമീകരിക്കും.

1925-ല്‍ റാന്നിയില്‍ ചെറിയനിലയില്‍ ആരംഭിച്ച കണ്‍വന്‍ഷന്‍ പില്‍ക്കാലത്ത് കുമ്പനാട്ടേക്ക് മാറ്റുകയായിരുന്നു. ലോകമെങ്ങുമുള്ള പെന്തെക്കോസ്ത് വിശ്വാസികള്‍ സഭാ വിഭാഗ വ്യത്യാസമില്ലാതെ പങ്കെടുക്കുന്ന ആത്മീയ സംഗമ വേദിയായി ഇത് മാറിക്കഴിഞ്ഞു.

കണ്‍വന്‍ഷന്റെ വിപുലമായ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതിന് വിവിധ കമ്മറ്റികള്‍ രൂപീകരിക്കപ്പെട്ടു. കുമ്പനാട്ടു നടന്ന ജനറല്‍ കൗണ്‍സിലാണ് സബ് കമ്മറ്റികളെ തിരഞ്ഞെടുത്തത്. പാസ്റ്റര്‍ ജേക്കബ് ജോണ്‍ (ജനറല്‍ പ്രസിഡന്റ്), പാസ്റ്റര്‍ വില്‍സണ്‍ ജോസഫ് (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ഡോ.കെ.സി.ജോണ്‍ (ജനറല്‍ സെക്രട്ടറി), പാസ്റ്റര്‍ തോമസ് ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി), സജി പോള്‍ (ട്രഷറര്‍) എന്നിവരെ കൂടാതെ വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം വഹിക്കുന്നവര്‍ ചെയര്‍മാന്‍, കണ്‍വീനര്‍ എന്ന ക്രമത്തില്‍:

പ്രെയര്‍: പാസ്റ്റര്‍മാരായ കെ.കെ.ജോര്‍ജ്ജ്, വര്‍ഗീസ് മാത്യു,
റിസപ്ഷന്‍: വി.ജി.തോമസുകുട്ടി, സണ്ണി അലക്‌സാണ്ടര്‍
അക്കോമഡേഷന്‍: ജോണ്‍ പി.ചെല്ലപ്പന്‍, റെജി ജോസഫ്,
വിജിലന്‍സ്: എബി പെരുംപെട്ടി, പി.എ.ജോര്‍ജ്ജ്
പബ്ലിസിറ്റി: എം.വി.ഫിലിപ്പ്, കുര്യന്‍ ജോസഫ്, ഗ്ലാഡ്‌സണ്‍ ജേക്കബ്, ജോജി ഐപ്പ് മാത്യൂസ്
സംഗീതം: സാം കുഴിക്കാല, റോയി പൂവക്കാല
രജിസ്‌ട്രേഷന്‍: വര്‍ഗീസ് മാത്യു, ജോണ്‍ സാമുവേല്‍
പന്തല്‍: സജി പോള്‍, വര്‍ഗീസ് ചാക്കോ
ട്രാന്‍സ്‌പോര്‍ട്ട്: അഡ്വ.ജോണ്‍സണ്‍ സാമുവേല്‍, വിത്സണ്‍ ജോയ്‌സ്
ഫുഡ്: ബാബു കുമ്പനാട്, ഏബ്രഹാം ജോര്‍ജ്
ഫിനാന്‍സ്: കെ.പി.തോമസ്, അലക്‌സ് വെട്ടിക്കല്‍
യുവജനസമ്മേളനം: ജയിംസ് ചാക്കോ, ജോര്‍ജ് ദാനിയേല്‍
തിരുവത്താഴം : ഗര്‍സിം പി.ജോണ്‍, ജേക്കബ് ജോര്‍ജ്.

എല്ലാ സബ്കമ്മറ്റികളുടെയും ജോയിന്‍ കണ്‍വീനര്‍മാരായി കേരള സ്റ്റേറ്റ് കൗണ്‍സിലില്‍ നിന്നും രണ്ടപേരെ വീതം തിരഞ്ഞെടുത്തിട്ടുണ്ട്. കണ്‍വന്‍ഷനുള്ള സംഭാവനകള്‍ 2016 ഡിസംബര്‍ 31 ന് മുന്‍പ് നല്‍കുന്നവരുടെ ലിസ്റ്റുകള്‍ മാത്രമെ പാട്ടുപുസ്തകത്തില്‍ പ്രസിദ്ധീകരിക്കുകയുള്ളു.

ഫോണ്‍: 9446392303

ജോജി ഐപ്പ് മാത്യൂസ്‌