December 10, 2018

പാസ്റ്റർ ടി എസ് ഏബ്രഹാമിന്റെ സഹധർമ്മിണി മേരി ഏബ്രഹാം നിത്യതയിൽ പ്രവേശിച്ചു

mary-abrahamകുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ സീനിയർ ജനറൽ മിനിസ്റ്ററും മുൻ പ്രസിഡന്റുമായ പാസ്റ്റർ ടി എസ് ഏബ്രഹാമിന്റെ ഭാര്യ മേരി ഏബ്രഹാം നിത്യതയിൽ പ്രവേശിച്ചു. പ്രായാധിക്യത്താലുള്ള ക്ഷീണമുണ്ടായിരുന്ന മാതാവിന്റെ വിയോഗം, തിരുവല്ലയിലെ  സ്വകാര്യ  ആശുപത്രിയിൽ വെച്ചായിരുന്നു.

കർതൃ സന്നിധിയിൽ വിശ്രമിയ്ക്കുന്ന ഐപിസി മുൻ നേതാവ് പാസ്റ്റർ പി.ടി.ചാക്കോയുടെ മകളാണ് പ്രിയ മാതാവ്. ഐ പി സി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ ടി വൽസൻ ഏബ്രഹാം മകനാണ്.

ക്രിസ്തീയ പത്രം കുടുംബത്തിന്റെ  പ്രത്യാശ പങ്കുവെയ്ക്കുന്നു…

കൂടുതൽ വിവരങ്ങൾ പിന്നാലെ…