December 10, 2018

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ ദമ്പതികളെ തീ  വെച്ചു കൊന്ന അഞ്ചു പ്രതികൾക്കു വധശിക്ഷ

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ ദമ്പതികളെ തീവെച്ചുകൊന്ന കേസിൽ പ്രതികളായ അഞ്ചുപേർക്കു വധശിക്ഷയും,  എട്ടു  എട്ടു പേർക്ക് 2 വർഷം തടവും വിധിച്ചു.

Shehsad and Shama
Shehsad and Shama

2014ലാണ് വിധിക്ക് ആധാരമായ സംഭവം നടന്നത്. പഞ്ചാബ് പ്രവിശ്യയിലെ കോട്ട് രാധാകിഷനിൽ ജീവിച്ചിരുന്ന ഷെഹ്സാദ് മസീയും ഭാര്യ ഷാമാബീബിയുമാണ് മുസ്ലീങ്ങളുടെ ആക്രമണത്തിനിരയായത്. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ കീറി മലിന വസ്തുക്കളോടൊപ്പം ഇട്ടു എന്നാരോപിച്ചാണ്  ഷെഹ്സാദിനെയും  ഗർഭിണിയായ ഷാമയെയും ഉപദ്രവിച്ച ശേഷം അഗ്നിക്കിരയാക്കിയത്. ഇഷ്ടികച്ചൂളയിൽ ജോലിക്കാരായിരുന്നു കൊല്ലപ്പെട്ട  ദമ്പതികൾ. മൂന്നു മക്കളായിരുന്നു ദമ്പതികൾക്കുണ്ടായിരുന്നത്.

ഷെഹ്സാദിന്റെ പിതാവ് ഒരു സുവിശേഷ പ്രസംഗകനും വിശ്വാസ രോഗസൗഖ്യ പ്രചാരകമായിരുന്നു. സംഭവം  നടക്കുന്നതിന് ചില ദിവസങ്ങൾക്കു മുമ്പ് പിതാവ് മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം,  അദ്ദേഹമുപയോഗിച്ചിരുന്ന പേപ്പറുകളും മറ്റും നശിപ്പിക്കുന്നതു കണ്ട  അയൽപ്പക്കക്കാർ, ഖുറാൻ നശിപ്പിക്കുകയാണ് എന്ന ആരോപണത്തിലാണ് ദമ്പതികളെ ആക്രമിച്ചതും അഗ്നിക്കിരയാക്കിയതും.

pakistan-6സംഭവത്തെ തുടർന്നുണ്ടായ ആക്രമണങ്ങളെ ഭയന്ന് സ്ഥലവാസികളായ ക്രിസ്തീയ വിശ്വാസികൾ കോട്ട് രാധാകഷനിൽ നിന്നു തന്നെ ഓടി രക്ഷപ്പെടുകയായിരുന്നു.

103 പ്രതികളുണ്ടായിരുന്നതിൽ 90 പേരെയും കോടതി വെറുതെ വിട്ടു. വെറുതെ  വിട്ടവരിൽ ഷെഹ്സാദും ഭാര്യ ഷാമയും ജോലി ചെയ്തിരുന്ന ഇഷ്ടികച്ചൂളയുടെ ഉടമയും  ഉൾപ്പെടുന്നു.

പാക്കിസ്ഥാനിലെ ദൈവദൂഷണ നിയമത്തിന്റെ നഗ്നമായ ദുരുപയോഗം നിമിത്തം ഉപദ്രവിക്കപ്പെടുന്നതോ കൊല്ലപ്പെടുന്നതോ ആയ ആദ്യ അനുഭവമല്ല ഷെഹ്സാസാദിന്റെയും ഷാമയുടെയും. ക്രൈസ്തവരെ അകാരണമായി ഉപദ്രവിക്കുന്ന രാജ്യക്കളിൽ മൂന്നാം സ്ഥാനമാണ് പാക്കിസ്ഥാനുള്ളത്.

pakistan-3

pakistan-2

pakistan-1

പാക്കിസ്ഥാനിലെ കാടൻ ദൈവദൂഷണ നിയമത്തെ സംബന്ധിച്ചും അതിന്റെ ദുരുപയോഗത്തെ കുറിച്ചും ബ്രിട്ടണിലെ ദി ഗാർഡിയൻ പത്രത്തിൽ വന്ന ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.