February 17, 2019

നവാപൂരിലൂടെ…: ഒരു മിഷനറിയുടെ ഡയറി കുറിപ്പ്

 

joy Nedumkunnam Title

വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ സംഗമമാണ് നവാ പൂർ കൺവൻഷൻ. ഉദയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിലദൽഫിയ ചർച്ചിന്റെ വാർഷിക കൺവൻഷനാണ് നവാപൂരിൽ നടക്കുന്നത്. ഡോ.പോൾ മാത്യൂസ് ആണ് സഭയുടെ നേത്യത്വം വഹിക്കുന്നത്.

ആദിവാസികളായ വിശ്വാസികൾ ഒരു വർഷമായി ഒരുക്കത്തോടു കൂടിയാണ് ഈ കൺവൻഷനിൽ പങ്കെടുക്കുന്നത്. വളരെ ആകാംക്ഷയോടും, ദൈവവചനം കേൾക്കുകയും അനുഭവിക്കുകയും ചെയ്യണമെന്ന വാഞ്ജയോടെ വരുന്ന തദ്ദേശവാസികളും, പുറം നാട്ടിൽ  നിന്നു വരുന്നവരുമായ വിശ്വാസികൾ  അവിടെ തന്നെ ഭക്ഷിച്ചുറങ്ങി,ആത്മാവിൽ  ആനന്ദിക്കുന്ന കൺവൻഷനാണ് നവാപൂരിൽ നടക്കുന്നത്. ഇത്രയധികം ആളുകൾ വന്നിട്ടും സംഘാടകർ ഒരു ബുദ്ധിമുട്ടുമില്ലാതെ ക്രമീകരണങ്ങൾ ചെയ്തുവെന്നത് അഭിനന്ദനാർഹമാണ്.

പാട്ടെഴുതി സംഗീതം ചെയ്ത് പുതുതായി അവതരിപ്പിക്കുന്ന പാട്ടുകൾ ജനങ്ങൾ നെഞ്ചോടു ചേർത്തുകൊണ്ടു പോകുന്ന മനോഹരമായ സംഗീതാരാധനയ്ക്ക് ഫിലദൽഫിയായുടെ ക്വയറിനെ കൂടാതെ മുംബൈയിൽ നിന്നു വന്ന ക്വയർ…  എല്ലാ  ഹൃദ്യമായ അനുഭൂതികൾ…

അൻപതിനായിരത്തിൽ കുറയാതെ വിശ്വാസികൾ പങ്കെടുക്കുന്ന ഈ “മസ്സീ മേളയിൽ” നീണ്ട വർഷങ്ങൾ അയൽ സo സ്ഥാനത്ത് താമസിക്കുന്നുവെങ്കിലും ഒരിക്കൽ പോലും സംബന്ധിച്ചിട്ടല്ലാത്തതിനാൽ ഈ കൊല്ലം പോകാൻ തീരുമാനിച്ചു. ഗുജറാത്തിനോട് ചേർന്ന് കിടക്കുന്ന മഹാരാഷ്ട്രയിലെ നന്ദൂർ ബാർ ജില്ലയിലെ ഒരു തഹസ്സീ ലാ ണ് നവാ പൂർ..
നവാ പൂരിനടുത്തുള്ള ” കരൺജിക്കുറ്ദ് ” എന്ന ഗ്രാമത്തിന്റെ ഉത്സവം തന്നെയാണ് ഈ മസ്സീ മേള…. ഗ്രാമത്തിലെ വീടുകളും സ്ഥാപനങ്ങളുമെല്ലാം വിശ്വാസികൾക്കായി തുറന്ന് ഇട്ടിരിക്കുന്നു.

വരുന്നവർക്ക് എല്ലാം സംഘാടകർ ഭക്ഷണം കൊടുക്കുന്നു എന്നള്ളത് ശ്രമകരമാണ്.. അച്ചടക്കത്തോടും ദൈവവചനം കേൾക്കാനുളള ജനത്തിന്റെ വാഞ്ജയും ശ്രദ്ധയിൽപ്പെട്ടു…

നൃത്തച്ചുവടുകളോടെ ജനം ആത്മാവിൽ ആരാധിക്കുന്നത് പുതിയ ഒരു അനുഭവമായിരുന്നു.. ആത്മദാഹത്തോടെ ജനം തിരുവചനത്തോട് പ്രതികരിക്കുന്നു…

ഉണർവിന്റെ അലയടികൾ കെട്ടു പോയിട്ടില്ല…….

……………………………

എന്റെ സ്നേഹിതൻ കെ.സി.ജോണിന്റെ ക്ഷണപ്രകാരമാണ് നവാപൂരിൽ എത്തിയത്….

റാന്നി പൊന്നാട്ട് കാരൻ പാസ്റ്റർ കെ.സി ജോണും ഭാര്യ ഡെയ്സിയും ഭൗതിക ജോലിയോടുള്ള ബന്ധത്തിൽ മഹാരാഷ്ടയുടെ ഗ്രാമങ്ങളിൽ മിഷനറി പ്രവർത്തനത്തിൽ മുഴുകിയിരിക്കുന്നു…

കൂടാതെ പാസ്റ്റർ ഷിബു കരുനാഗപ്പള്ളിയും കുടുംബവും നന്ദൂർബാറിൽ നിന്നും അവിടെ എത്തിച്ചേർന്നു……

ഞങ്ങൾ നവാപൂരിൽ നിന്നും ഏകദേശം നാല്പത് കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമം സന്ദർശിക്കുവാൻ തീരുമാനിച്ചു…

navapur-railwayഇന്ത്യയുടെ ആത്മാവ് ഉറങ്ങുന്ന ഗ്രാമങ്ങളിലൂടെയുള്ള യാത്ര ഒരു പ്രത്യേക അനുഭൂതിയാണ്… പ്രത്യേകിച്ച് ആദിവാസി ഗ്രാമങ്ങളിലൂടെ… പൊതുനിരത്തുകളിൽ നിന്നെല്ലാം വിട്ട് ഒരു ഉൾഗ്രാമത്തിൽ എത്തി… കൃഷിസ്ഥലങ്ങളിലും വനമേഘലയിലും “പുലികൾ” ഉണ്ടന്നുള്ള ഭയപ്പെടുത്തുന്ന അറിവ് ഭീതി ഉളവാക്കി! ഗ്രാമവാസികൾ സ്നേഹോഷ്മളമായി ഞങ്ങളെ സ്വീകരിച്ചു.

ഒരു കുന്നിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന വിശാലമായ ഒരു ആരാധനാലയം… ചുറ്റും മനോഹരമായ കൃഷിസ്ഥലങ്ങൾ….

നേരം നന്നേ ഇരുട്ടി…..

ശൈത്യം കഠിനമായതിനാൽ ഹാളിനുള്ളിൽ കയറി കതകടച്ചു..

ഞങ്ങൾ പാട്ടും പ്രാർത്ഥനയുമായി കത്തിച്ചു വച്ച വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ സമയം നീക്കി!

ഞാൻ ഇപ്പോ വരാം….

എന്നു പറഞ്ഞ് അവിടുത്തെ സഹോദരന്മാരുമായി പുറത്തു പോയ കെ.സി ജോൺ തിരികെ വന്നത് രണ്ട് മണിക്കൂർ കഴിഞ്ഞാണ്..

രാത്രി ഏറെ വൈകി അവർ മനോഹരമായ ആഹാരവുമായി സഭാഹാളിൽ എത്തി! സത്യത്തിൽ ഞങ്ങൾ അതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു….

ചോറിനോട് ഒപ്പം അവർ വിളമ്പിയ കറി എന്താണ് എന്നറിയണ്ടേ….? ഞാൻ ഒരിക്കലും കഴിച്ചിട്ടില്ലാത്തതും കഴിക്കാൻ അതിയായി ആഗ്രഹമുണ്ടായിരുന്നതുമായ …….തവള ക്കറി……..

പച്ചത്തവളയുടെ കാൽ! ഒരു തവള ഏകദേശം ഒരു കിലോയോളം വരും!

ആദ്യം ഒന്നു മടിച്ചെങ്കിലും രുചികരമായ തവളക്കാൽ കഴിക്കാൻ ഞങ്ങൾ മത്സരിച്ചു…..

രാത്രിയുടെ ഏതോ യാമത്തിൽ കെ.സി.യുടെ പുതിയ ബോളോറൊയിൽ നവാപൂരിലേക്ക് മടക്കയാത്ര…..

വീട്ടിൽ ചെന്ന് എല്ലാവരും തളർന്ന് കിടന്നുറങ്ങി…..

….. ആ തവളയുടെ ബലത്തിൽ അടുത്ത ദിസം ഞങ്ങൾ രാജ്കോട്ടിന് ഓടി…